
ചരിത്ര നേട്ടം കൈവരിച്ച് നാസ. സൂര്യന്റെ അന്തരീക്ഷം തൊട്ട മനുഷ്യനിര്‍മ്മിത പേടകമായ സോളാര്‍ പ്രോബ് ആണ് ചരിത്രം കുറിച്ചത്.കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പ്രവേശിച്ച പേടകം ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്.
സൂര്യന്റെ ഉപരിതലത്തില്‍ നിന്നും 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ മണിക്കൂര്‍ സമയമാണ് പാര്‍ക്കര്‍ പേടകം പറന്നത് എന്നാണ് നാസ അറിയിക്കുന്നത്. 2018ലാണ് ഈ പേടകം നാസ വിക്ഷേപിച്ചത്. ഇതിനകം ഒന്‍പത് തവണ ഈ പേടകം സൂര്യനെ ചുറ്റിയിട്ടുണ്ട്. ജനുവരിയില്‍ സൂര്യനോട് കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമാണ് പുതിയ അന്തരീക്ഷ പ്രവേശനം എന്നാണ് നാസ പറയുന്നത്. 61.63 ലക്ഷം കിലോമീറ്റര്‍ സൂര്യന്റെ അടുത്ത് എത്താനാണ് ജനുവരിയില്‍ പാര്‍ക്കര്‍ ദൗത്യം ശ്രമിക്കുക.
We’ve touched the Sun! ☀️
Announced today at #AGU21, NASA’s Parker Solar Probe has officially become the first spacecraft to fly through the Sun’s outer atmosphere, or corona.
Learn more: https://t.co/PuvczKHVxI pic.twitter.com/CuJQ2UMymi
— NASA Goddard (@NASAGoddard) December 14, 2021
2025ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാര്‍ക്കര്‍ പേടകം സൂര്യനെ വലം വെക്കും.