ന്യൂഡല്‍ഹി: യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്ല, ട്വിറ്റര്‍ തുടങ്ങിയ കമ്പനി മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിനെ കാണും. മസ്‌ക്, ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയാകുമാകുമിത്.
2015 ലും യു.എസ് യാത്രക്കിടെ മോദി ടെസ്ലയുടെ കാലിഫോര്‍ണിയയിലെ ടെസ്ല ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അന്ന് പക്ഷേ മസ്‌ക് ട്വിറ്ററിന്റെ ഉടമ ആയിരുന്നില്ല. ഇന്ത്യയില്‍ ടെസ്‌ല ഫാക്ടറിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മസ്‌ക് മോദിയെ കാണാനൊരുങ്ങുന്നത്.
14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. അതുകൊണ്ടു തന്നെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് സവിശേഷതകള്‍ ഏറെയാണ്.
ആഭ്യന്തര കലാപത്താല്‍ കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിലെ അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. യാത്രയ്ക്ക് തൊട്ടുമുമ്പും മണിപ്പൂരില്‍ നിന്നുള്ള എംഎല്‍എമാരുടെ സംഘത്തിന് കാണാന്‍ നരേന്ദ്ര മോദി അനുമതി നല്‍കിയില്ല. നാളെ യുഎന്‍ ആസ്ഥാനത്തെ യോഗാദിന പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി പുറപ്പെട്ടത്. മറ്റന്നാള്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.
Comments are closed for this post.