ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല മറിച്ച് പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2024 ല്‍ ബിജെപിക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകും.
പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു. അവിശ്വാസ പ്രമേയത്തില്‍ എന്ത് തരത്തിലുള്ള ചര്‍ച്ചയാണ് നടത്തിയതെന്ന് പ്രതിപക്ഷത്തോട് ചോദിച്ച നരേന്ദ്ര മോദി പ്രതിപക്ഷം വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് അവിശ്വാസവുമായി വന്നതെന്നും കുറ്റപ്പെടുത്തി.
രാജ്യം പ്രതിപക്ഷത്തെ നോക്കുകയാണ് പക്ഷെ എപ്പോഴും പ്രതിപക്ഷം ആളുകളെ നിരാശരാക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിച്ച് ഇത്തവണ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ ഒരു നേതാവില്ലായിരുന്നെന്നും കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും സഭയിലെ മറുപടിയില്‍ മോദി സൂചിപ്പിച്ചു. ‘അഴിമതി മുക്ത ഭരണം ആണ് ഞങ്ങള്‍ രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കിയത്. ലോകത്തിന്റെ ഭാവിയില്‍ ഭാരതത്തിന്റെ പങ്ക് ലോകം തിരിച്ചറിഞ്ഞു. ഇത്രയും അനുകൂല സാഹചര്യത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്തത്. അവിശ്വാസ പ്രമേയത്തിന്റെ രൂപത്തില്‍ ജനങ്ങളുടെ പ്രത്യാശ തകര്‍ക്കാന്‍ വിഫലശ്രമം നടത്തി’; മോദി പറഞ്ഞു
Comments are closed for this post.