2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കുറച്ചു വൈകിപ്പോയി, ഇതൊക്കെ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് കിട്ടേണ്ടതായിരുന്നു’; മോദിയുടെ നൊബേല്‍ നാമനിര്‍ദേശത്തില്‍ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ


ന്യൂഡല്‍ഹി: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരിഗണിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോള്‍. സുപ്രഭാതം വാര്‍ത്തയ്ക്ക് താഴെ പ്രധാനമന്ത്രിയെ ട്രോളി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

‘എന്റെ അഭിപ്രായത്തില്‍ ഇത് കുറച്ചു വൈകിപ്പോയി എന്നാണ്..
ഇതൊക്കെ ആ ഗുജറാത്ത് കലാപത്തിന്റെ സമയത്ത് കിട്ടേണ്ടതായിരുന്നു..
ഇച്ചിരി വൈകിയാലും കിട്ടിയാമതിയായിരുന്നു’

‘ഗുജറാത്തു കലാപം കഴിഞ്ഞ മുതല്‍ അര്‍ഹനാണ്. അവാര്‍ഡ് കൊടുക്കാന്‍ 20 വര്‍ഷം വൈകിപ്പോയി’

   

‘ഇ പുരസ്‌കാര കമ്മറ്റിയെ നിയന്ത്രിക്കുന്നത് മോദി തന്നെയാവും’

‘എറ്റവും കൂടുതല്‍. ജനങ്ങളെ കൊന്നവന് ഇന്ത്യയിലെ ജനങ്ങളുടെ സമാധാനം കളഞ്ഞതിനും കൊടുക്കാം ഒരു അവാര്‍ഡ് കിട്ടട്ടെ ജയ് ചാണകം’

‘ഗോദ്രയില്‍ സമാധാനപൂര്‍വ്വം ട്രയിന്‍ കത്തിച്ച് ആ പേരില്‍ ഗുജറാത്ത് കത്തിച്ച് 2000 ത്തിലധികം മനുഷ്യരെ സമാധാന ലോകത്തേക്ക് പറഞ്ഞയച്ച വലിയ ആളല്ലേ, തീര്‍ച്ചയായും കൊടുക്കണം.’

‘ഇന്ത്യരാജ്യത്തു സമാദാനം കിട്ടിയാല്‍ മതിയായിരുന്നു ഇപ്പോള്‍ ഒരു പശു വിനെ അഴിച്ചു കെട്ടാന്‍ പോലും ഇവിടെ സമാദാനമില്ല’

‘2002 ല്‍ ഗുജറാത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ജൂറി പ്രത്യേകം അഭിനന്ദിച്ചു’ ഇവയാണ് വാര്‍ത്തയ്ക്ക് താഴെയുള്ള കമന്റുകള്‍.

സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും വലിയ സ്ഥാനാര്‍ഥിയെന്നും ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ മോദിയുടെ പങ്ക് നിസ്തുലമാണെന്നും നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെ അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.”മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. റഷ്യഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്”അസ്‌ലേ തോജെ പറഞ്ഞു.

2018ലെ സോള്‍ സമാധാന പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായിരുന്നു. സാമ്പത്തിക വീക്ഷണവും വിദേശ രാജ്യങ്ങളുമായുളള സഹകരണവും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകളുമാണ് മോദിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.