2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കാം, ബിജെപി ഈ കളി അവസാനിപ്പിച്ചേക്കും; പരിഹസിച്ച് തരൂര്‍

പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കാം, ബിജെപി ഈ കളി അവസാനിപ്പിച്ചേക്കും;

തിരുവനന്തപുരം: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റാല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം.

ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കുപകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.