പെരുമ്പാവൂര്‍: ഒക്കലില്‍ പടര്‍ന്ന പടവലങ്ങയുടെ നീളവിശേഷം ഇനി ലോകത്തോളം. എറണാകുളം പെരുമ്പാവൂര്‍ ഒക്കല്‍ കപ്രക്കാട്ടുവീട്ടില്‍ കെ.എസ് സജീവന്‍ നട്ടുവളര്‍ത്തുന്ന പടവലങ്ങയെ തേടി ഇന്നലെ ബുക്‌സ് ഓഫ് റിക്കാര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌കാരമെത്തി. പടവലം ലോകത്തിലെ ഏറ്റവും നീളംകൂടിയതാണെന്ന സാക്ഷ്യപത്രം ലഭിച്ചതോടെ കൂടുതല്‍ പേര്‍ പടവലങ്ങ കാണാന്‍ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പടവലത്തിന്റെ നീളം നിലവില്‍ 2.73 മീറ്ററാണ്. ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. നേരത്തെയുള്ള ലോക റെക്കോര്‍ഡ് 2.65 മീറ്റര്‍ ആയിരുന്നു.
അങ്കമാലി ടെൽക്കിന്റെ ഡൽഹി ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായിരുന്നു സജീവൻ. റിട്ടയർ ചെയ്തതിനു ശേഷം മുഴുസമയ കൃഷിക്കാരനായി മാറിയതോടെ വീട്ടുവളപ്പിൽ പടവലം, വെള്ളരി, മത്തൻ, തക്കാളി, വഴുതന മുതലായവ വീട്ടാവശ്യത്തിനു വേണ്ടി കൃഷി ചെയ്യുകയാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. സജീവന്റെ ഭാര്യ രാജസ്ഥാനിൽ സീനിയർ ആർമി ഓഫിസറാണ്. ലോക റെക്കോർഡിന്റെ തിളക്കത്തിൽ സജീവൻ തന്റെ കൃഷി കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
Comments are closed for this post.