
വാഴപ്പഴത്തോല്‍ സാധാരണയായി നാം എന്താണ് ചെയ്യാറ്. ചുമ്മാ വലിച്ചെറിയും. എന്നാല്‍ ഇനി വലിച്ചെറിയാന്‍ വരട്ടെ വാഴപ്പഴത്തോല്‍. ഇതുപയോഗിച്ച് ഉഗ്രന്‍ ജൈവളമുണ്ടാക്കാം നമുക്ക്. വാഴപ്പഴത്തോല്‍ മാത്രമല്ല, ചായച്ചണ്ടി, മുട്ടത്തോല്‍ എല്ലാം ചേര്‍ത്തൊരു ഉഗ്രന്‍ വളം.
വാഴപ്പഴത്തിന്റെ തൊലി നേരിട്ട് മണ്ണില്‍ അരിഞ്ഞ് ഇടാവുന്നതാണ്. മുട്ടത്തോട്, തേയില അവശിഷ്ടങ്ങള്‍ എന്നിവയുമായി ഇത് കലര്‍ത്തിയും വളമായി ഉപയോഗിക്കാം. വലിയ അളവില്‍ വാഴത്തോല്‍ ലഭിക്കുകയാണെങ്കില്‍, അത് ഉണക്കിയും വളമായി ഉപയോഗിക്കാം.
വൃത്തിയുള്ള പാത്രത്തില്‍ വാഴത്തോല്‍ ഇട്ട്് വെള്ളം നിറച്ച് മൂടി വെക്കുക. മൂടി നന്നായി മുറുക്കി അടക്കണം. ഇതില്‍ നിന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ വാഴപ്പഴത്തോല്‍ നീക്കം ചെയ്യുക. ഈ മിശ്രിതം 1:4 എന്ന അനുപാതത്തില്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.
ജൈവ പൊട്ടാസ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് വാഴത്തോലുകള്‍.
പൊട്ടാസ്യം കൂടാതെ, കാല്‍സ്യം, മാംഗനീസ്, സള്‍ഫര്‍, മഗ്‌നീഷ്യം തുടങ്ങി വാഴത്തോലില്‍ പൊതുവായ സസ്യ ആരോഗ്യത്തിന് വേണ്ട ചില സുപ്രധാന പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.