കായംകുളം: മാവേലിക്കരയില്‍ അച്ഛന്‍ വെട്ടികൊലപ്പെടുത്തിയ ആറുവയസുകാരി നക്ഷത്രക്ക് അമ്മക്കരികില്‍ അന്ത്യ നിന്ദ്ര . കായംകുളം പത്തിയൂരില്‍ തൃക്കാര്‍ത്തികയില്‍ അമ്മയുടെ കുടുബവീട്ടിലായിരുന്നു സംസ്‌കാരം. 2 മണിയോടെ വിദ്യയുടെ വീട്ടില്‍ എത്തിച്ച മൃതദേഹം 4 മണിയോടെയാണ് സംസ്‌ക്കരിച്ചത്. രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ചത്. നക്ഷത്രയെ കാണാന്‍ നാട് ഒഴുകി എത്തി. ആയിരങ്ങളാണ് കോരി ചൊരിയുന്ന മഴയിലും ഒരു നോക്ക് കാണാന്‍ എത്തിയത്.
നക്ഷത്രയുടെ മൃതദേഹത്തിനരികില്‍ നിന്ന് കൊച്ച് കുട്ടികള്‍ അടക്കം വിതുമ്പി കരയുന്നത് കണ്ട് നിന്നവരെ സങ്കടത്തിലാക്കി. നക്ഷത്രയുടെ അപ്പൂപ്പന്‍ ലക്ഷ്മണനും അമ്മുമ്മ ജയശ്രീ അമ്മാവന്‍ വിഷ്ണു അവസാനമായി മുത്തം നല്‍കിയാണ് വിദ്യയുടെ അരികിലേക്ക് യാത്രയാക്കിത് . കുഴിമാടത്തിത്തിലേക്ക് നക്ഷത്രയുടെ ചേതനയറ്റ ശരീരം എടുക്കുമ്പോഴും മഴ തോര്‍ന്നിട്ടില്ല.
കാണാന്‍ എത്തിയവരെ നിയന്ത്രിക്കുന്നതിനു കഴിയാത്ത സാഹചര്യമായിരുന്നു. കലാ രംഗത്ത് ഡാന്‍സിലും ചിത്രം വരയിലും മിടുക്കിയായിരുന്നു. മതാവ് വിദ്യയെ പോലെ കൊച്ചു പ്രായത്തിലും അടുത്താള്‍ വിട്ട് പോകുന്ന പ്രകൃതികാരി ആയിരുന്നില്ല. ഒരു പാട് കൊച്ച് കൂട്ടുകാരികള്‍ പത്തിയൂരില്‍ ഉണ്ടായിരുന്നു നക്ഷത്രക്ക് .
Comments are closed for this post.