2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാന്‍ വിട്ട് കൊടുക്കരുത്; മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: നജീബ് കാന്തപുരം

കോഴിക്കോട്: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. മനുഷ്യാവകാശം ചവച്ചുതുപ്പിയ ഭരണകൂട ചെയ്തികള്‍ക്കൊടുവില്‍ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണ്. രാഷ്ട്രീയത്തിന്റെ ശരി തെറ്റുകള്‍ക്കപ്പുറം ഇനിയൊരു സ്റ്റാന്‍ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസിറ്റിന്റെ പൂര്‍ണരൂപം…

 

അബ്ദുന്നാസര്‍ മഅദനിയുടെ ദുര്‍ബലമായ ആ ശബ്ദ സന്ദേശം ഏറെ വേദനയോടെയാണ് കേട്ടത്.
വളരെ മുമ്പെ, ശബ്ദ ഗാംഭീര്യത്തോടെ മുഴങ്ങിയ ആ ശബ്ദം ഇത്രമേല്‍ ദുര്‍ബലമായത് ഭരണ കൂട ഭീകരതയുടെ പല്ലും നഖവും ഏല്‍ക്കേണ്ടി വന്ന നിസ്സഹായതയില്‍ നിന്നാണ്.
അബ്ദുന്നാസര്‍ മഅദനി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകള്‍ക്കപ്പുറം ഇനിയൊരു സ്റ്റാന്‍ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം.
മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികള്‍ക്കൊടുവില്‍ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണ്.
ജീവിച്ചിരിക്കുമ്പോള്‍ ഒരു പൂ നല്‍കാതെ മരിച്ചവര്‍ക്ക് പുഷ്പചക്രം നല്‍കുന്നവരായി മലയാളികള്‍ മാറിക്കൂടാ.
മഅദനി വേദനയുടെ ഒരു കടല്‍ കുടിച്ചു കഴിഞ്ഞിരിക്കുന്നു.
ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാന്‍ വിട്ട് കൊടുക്കരുത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.