
നഖങ്ങളില്‍ കലാവിരുതൊരുക്കുന്നത് ഇപ്പോള്‍ ട്രന്റിങാണ്. എന്നാല്‍ ഇതൊരു വല്ലാത്ത കലവിരുതായിപ്പൊയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി ശ്രദ്ധനേടുന്നതിനിടെ നെയില്‍ ആര്‍ട്ടില്‍ ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത ഡിസൈനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേണമെങ്കില്‍ ചായ അരിക്കാനും സംഗതി സഹായിക്കും.
കൃത്രിമമായി ഉണ്ടാക്കിയ നഗം വിരലില്‍ ഒട്ടിച്ച ശേഷം അതിന് നടുക്കായി ഒരു ദ്വാരം ഉണ്ടാക്കുന്നു. പിന്നീട് ഇതിലേക്ക് അരിപ്പയുടേത് പോലുള്ള കട്ടിയുള്ള നെറ്റ് മുറിച്ചെടുത്ത് ദ്വാരത്തില്‍ ഒട്ടിച്ചുവയ്ക്കുന്നു. വശങ്ങളെല്ലാം നന്നായി ഒട്ടിക്കുന്നു. പിന്നെ അതിലൂടെ നല്ല ചൂട് ചായ അരിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം.ഇതിനോടകം തന്നെ വിഡിയോ നിരവധി പേരാണ് കണ്ടത്.
View this post on Instagram