മനാമ: ‘തിരു നബി (സ)ജീവിതം: സമഗ്രം സമ്പൂർണം’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഭാഗമായി ദ്വിദിന നബിദിന സംഗമങ്ങള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഒക്ടോബര്‍ 29, 30 ദിവസങ്ങളിലായി വാട്സ്ആപ്പ്, സൂം അപ്ലിക്കേഷന്‍ എന്നിവ വഴിയാണ് ഓണ്‍ലൈന്‍ സംഗമങ്ങള്‍ ഒരുക്കുന്നത്.
ഒക്ടോബര്‍ 29ന് (വ്യാഴം) നടക്കുന്ന ഓണ്‍ലൈന്‍ സംഗമം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രഭാഷണം നടത്തും.
ഒക്ടോബര്‍ 30ന് (വെള്ളിയാഴ്ച)നടക്കുന്ന ഓണ്‍ലൈന്‍ സംഗമം എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി സുബൈർ ഹുദവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ശഫീഖ് പെരുന്പിലാവ്, ഹാഫിസ് ശുഐബ് എന്നിവരുടെ നേതൃത്വത്തില്‍ മദ്ഹ് ഗാനാലാപനവും നടക്കും.
സംഗമങ്ങളില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍ പങ്കെടുക്കും.
പ്രോഗ്രാമുകളുടെ തല്‍സമയ സംപ്രേഷണം www.facebook.com/SamasthaBahrain എന്ന പേജില്‍ ലഭ്യമായിരിക്കും.
Comments are closed for this post.