
ഉത്തരകൊറിയ: ഒരാഴ്ചയ്ക്കിടെ മൂന്നാമതും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. വെള്ളിയാഴ്ചയാണ് മൂന്നാമത്തെ ആയുധ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയയും യു.എസും തമ്മിലുള്ള ആസൂത്രിതമായ സൈനികാഭ്യാസത്തോടുള്ള പ്രതിരോധമായാണ് ഉത്തരകൊറിയയുടെ ഇപ്പോഴത്തെ ആയുധപരീക്ഷണങ്ങളെ വീക്ഷിക്കുന്നത്.
വ്യാഴാഴ്ച ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളോട് യു.എസുമായി അര്‍ഥവത്തായ ചര്‍ച്ച നടത്താന്‍ ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. ആണവ, ബാലിസ്റ്റിക് മിസൈല്‍ എന്നിവ നശിരപ്പിക്കുന്നത് വരെ ഉപരോധം തുടരാനായിരുന്നു രാജ്യങ്ങള്‍ എടുത്തിരുന്നത്.
ജപ്പാന് കടലിനടുത്ത സൗത്ത് ഹാംയോങ് പ്രവിശ്യക്കു സമീപം യോങ് ഹങ്ങില് പ്രാദേശിക സമയം 2.59 നും 3.23നുമാണ് പരീക്ഷണം നടത്തിയതെന്ന് അറിയുന്നു.