2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നടിയുടെ പരാതിയില്‍ ദുരൂഹത; സര്‍ക്കാര്‍ നടിക്കൊപ്പം: തൃക്കാക്കരയില്‍ അവിശുദ്ധ കൂട്ടുകെട്ട്; ബി.ജെ.പി ഓഫിസില്‍ ഉമാ തോമസ് പോയത് എന്തിനെന്നും കോടിയേരി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഇപ്പോഴത്തെ പരാതിക്കു പിന്നില്‍ ദുരൂഹത സംശയിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാതി ഉണ്ടെങ്കില്‍ അവര്‍ നേരെത്തെ കോടതിയെ അറിയിക്കണമായിരുന്നു. തൃക്കാക്കര മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് വിഷയത്തില്‍ യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും നടിയ്ക്ക് ഒപ്പമാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ പരാതി ദുരൂഹമാണ് എന്നും കോടിയേരി പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേസില്‍ അതിജീവിതയുടെ താല്പര്യം ആണ് സര്‍ക്കാരിന്റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അവരുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയല്ലേ. ഏത് കാര്യത്തില്‍ ആണ് അവരുടെ താല്പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിന്നതെന്നു വ്യക്തമാക്കണം.

തൃക്കാക്കരയില്‍ യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ബി.ജെ.പി ഓഫിസില്‍ പോയത് ഇതിന്റെ ഭാഗമാണ്. യു.ഡി.എഫ് തൃക്കാക്കരയില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉണ്ടാക്കി. ഈ കൂട്ട്‌കെട്ട് വിജയിക്കില്ല. തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തത് പിണറായി വിജയനാണെന്ന് വി.ഡി സതീശന് മറുപടിയായി കോടിയേരി പറഞ്ഞു. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ വോട്ട് വേണ്ട എന്ന് വി.ഡി സതീശന്‍ പറയുമോ. ഇടത് മുന്നണി നേരെത്തെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

വിസ്മയ കേസിലെ കോടതിവിധി പോലിസിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ ആണ്. കേസ് നടത്തിപ്പിലെ ജാഗ്രത ആണ് ഇത് കാണിക്കുന്നത്. സ്ത്രീ സുരക്ഷയില്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.