2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് പരാതി; ലോഗോ മാറ്റാനൊരുങ്ങി മിന്ത്ര

മുംബൈ: ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന മിന്ത്ര ലോഗോ മാറ്റാനൊരുങ്ങുന്നു. നിലവിലെ ലോഗോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോഗോ മാറ്റുന്നത്.

അവേസ്ത ഫൗണ്ടേഷന്റെ എന്‍.ജി.ഒ പ്രതിനിധി നാസ് പട്ടേല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മിന്ത്രക്കെതിരേ പരാതി നല്‍കിയത്. ലോഗോ മാറ്റി കമ്പനിക്കെതിരേ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലടക്കം പട്ടേല്‍ ഇക്കാര്യം തുറന്നടിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലിസ് നടത്തിയ പരിശോധനയില്‍ ലോഗോ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്ന് മനസിലായിട്ടുണ്ടെന്നും പിന്നാലെ മിന്ത്രയുടെ പ്രതിനിധികള്‍ക്ക് ഇമെയില്‍ അയക്കുകയും ചെയ്തു. തുടര്‍ന്ന് മിന്ത്രയിലെ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോഗോ മാറ്റാമെന്ന് അറിയിച്ചതെന്ന് പൊലിസ് പറഞ്ഞു.

ഷോപ്പിങ് ആപ്പിലും വെബ്‌സൈറ്റിലും പാക്കിങിലുമുള്‍പ്പടെ ലോഗോ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചതായി മുംബൈ പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.