ന്യൂഡൽഹി: ഡൽഹിയിൽ മ്യാന്മർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. മകളുടെ ചികിത്സയ്ക്കായി ഭർത്താവിനൊപ്പമെത്തിയ സ്ത്രീയെയാണ് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഡൽഹി കാളിന്ദി കുഞ്ച് മേഖലയിലാണ് സംഭവം.
മ്യാന്മർ സ്വദേശിനിയായ യുവതിയെ തെക്കുകിഴക്കൻ ഡൽഹിയിൽ വച്ച് ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയും അവിടെ വച്ച് നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിക്കൊണ്ടുപോകുമ്പോൾ താൻ അബോധാവസ്ഥയിലായിരുന്നു എന്നും നാലുപേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉടൻ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്
Comments are closed for this post.