2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മ്യാന്‍മറില്‍ സൈന്യത്തിനെതിരെ പ്രതിഷേധിച്ച് വെടിയേറ്റയാളെ ചികിത്സിച്ച ആശുപത്രി മെയ്‌തേയികള്‍ കൈയേറി; പരിക്കേറ്റയാള്‍ മരിച്ചു

മ്യാന്‍മറില്‍ സൈന്യത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടയില്‍ വെടിയേറ്റ മ്യാന്‍മര്‍ പൗരനെ ചികിത്സിച്ച മണിപ്പൂരിലെ ആശുപത്രി മെയ്‌തേയ് വിഭാഗക്കാര്‍ കൈയ്യേറി. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അതിക്രമം അരങ്ങേറിയത്. വ്യാഴാഴ്ചയാണ് സംഭവം.

മ്യാന്‍മറില്‍ സൈന്യവും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ ഖോന്‍തും എന്നയാള്‍ക്കാണ് ഇംഫാലില്‍ ചികിത്സ നല്‍കിയത്. വെടിയേറ്റ ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷാ സേനാ പോസ്റ്റിലേക്ക് വൈദ്യസഹായംതേടി നടന്നുവരികയായിരുന്നുവെന്ന് അസം റൈഫിള്‍സ് അറിയിച്ചു. ഇദ്ദേഹത്തെ സൈന്യമാണ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേ ആരോഗ്യ സ്ഥിതി മോശമായ ഖോന്‍തും മരണപ്പെട്ടു.

ഇതിനിടെ, ഇയാള്‍ കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ടയാളാണെന്ന അഭ്യൂഹം പ്രചരിക്കുകയും മെയ്‌തേയി വിഭാഗക്കാര്‍ ആശുപത്രി ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലം മെയ്‌തേയി ഭൂരിപക്ഷ മേഖലയാണ്. മ്യാന്‍മറില്‍ നിന്നുള്ള കുക്കി തീവ്രവാദികളാണ് മണിപ്പൂരിലെ സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് മെയ്‌തേയിക്കാര്‍ നിരന്തരം ആരോപിച്ചിരുന്നു.

   

2021 ഫെബ്രുവരിയില്‍ സൈനിക അട്ടിമറിയിലൂടെ മ്യാന്‍മാര്‍ ഭരണം പട്ടാളം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ പോരാടുന്ന സായുധസംഘം ഇന്ത്യയോട് ചേര്‍ന്നുള്ള പട്ടണങ്ങളും സൈനിക താവളങ്ങളും വ്യാപാര പാതകളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് വഴിവെച്ചിരിക്കുകയാണ്.

Content Highlights:Myanmar national brought to Imphal with bullet injury dies mob storms hospital


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.