2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പട്ടാള അട്ടിമറി: മ്യാന്മറില്‍ അടിയന്തരാവസ്ഥ രണ്ടുവര്‍ഷം തുടരും

നെയ്പിഡോ: മ്യാന്മറില്‍ രണ്ടുവര്‍ഷത്തിനകം അധികാരക്കൈമാറ്റമുണ്ടാകില്ലെന്ന്് വ്യക്തമാക്കി സൈന്യം.
ഒരു വര്‍ഷത്തിനകം രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനു സാധിച്ചില്ലെങ്കില്‍ ആറു മാസം കൂടി. പിന്നീടൊരു ആറു മാസം കൂടി. അത്രയും മതിയാകും- സൈന്യത്തിന്റെ വക്താവും വാര്‍ത്താവിനിമയ മന്ത്രിയുമായ സൊ മിന്‍ ടന്‍ പറഞ്ഞു. 2008ലെ സൈന്യം തയാരാക്കിയ ഭരണ ഘടനാ പ്രകാരം ഇത്രയും കാലമണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

രണ്ടു വര്‍ഷത്തിനു ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ അന്താരാഷ്ട്ര പ്രതിനിധികളെ ക്ഷണിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവാദമുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി.

എന്നാല്‍ ഓങ് സാന്‍ സൂചിയുടെ എന്‍.എല്‍.ഡി പാര്‍ട്ടിക്ക് അനുമതി നല്‍കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പകരം സൂചിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്. മോചനം സംബന്ധിച്ച ചോദ്യത്തിന് അവര്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അത്. അവര്‍ തെറ്റ് ചെയ്‌തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബറിലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വാദം സൈനിക മേധാവി വീണ്ടും ആവര്‍ത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.