യാങ്കോണ്‍: രാജ്യത്തെ പട്ടാള അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് നീട്ടാന്‍ മ്യാന്‍മറിലെ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കൗണ്‍സില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തോടെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക ഭരണകൂടം നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഉടനുണ്ടാവില്ലെന്ന് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂച്ചിയുടെ സര്‍ക്കാരിനെ പട്ടാള ജനറല്‍മാര്‍ താഴെയിറക്കുകയായിരുന്നു. ഈ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയായിരുന്ന. ഇത് വീണ്ടും നീട്ടാനുള്ള സൈനിക ഭരണകൂടെ മേധാവി മിന്‍ ഓങ് ഹ്ലെയിങിന്റെ അഭ്യര്‍ത്ഥന നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ എം.ആര്‍.ടിവി അറിയിച്ചു. ജനുവരിയോടെ അടിയന്തരാവസ്ഥ കാലാവധി അവസാനിച്ചിരുന്നു.
Comments are closed for this post.