2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും അര്‍ണബ് ഗോസ്വാമി

മുംബൈ: തന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് കൊണ്ടുപോകവേ പൊലീസ് വാനില്‍ നിന്നായിരുന്നു അര്‍ണബിന്റെ രോദനം.

”ഞാന്‍ അവരോട് അഭിഭാഷകനോട് സംസാരിക്കാന്‍ സമയം ചോദിച്ചു. പക്ഷേ സമ്മതിച്ചില്ല. എന്റെ ജീവന്‍ അപകടത്തിലാണെന്ന് രാജ്യത്തെ ജനങ്ങളോട് പറയുന്നു. ഞാന്‍ പുറത്തുവരുന്നത് അവരുടെ ആവശ്യമല്ല. പൊലിസ് നടപടികള്‍ വൈകിപ്പിക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് എന്റെ അവസ്ഥ കാണാമെന്നും അര്‍ണബ് പറഞ്ഞു. പൊലിസ് തന്നെ വലിച്ചിഴച്ചെന്നും ജയിലിലടച്ചെന്നും അദ്ദേഹം ആരോപിച്ചു. ജാമ്യം ലഭിക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്ന് താന്‍ അപേക്ഷിക്കുകയാണെന്ന് അര്‍ണബ് ഗോസ്വാമി റിപ്ലബ്ലിക് ടി.വി റിപ്പോര്‍ട്ടറോട് പൊലിസ് വാനില്‍ നിന്നും പ്രതികരിച്ചു.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായികും മാതാവ് കുമുദ് നായികും 2018ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ മുംബൈ പൊലീസ്  ബുധനാഴ്ച  വീട്ടിലെത്തി അറസ്റ്റ് ചെയിതത്. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട അര്‍ണബ് ഗോസ്വാമിയെ റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News