2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ശ്രീലങ്കയിൽ കൊവിഡ് ബാധിച്ചവരെയും മതാചാരപ്രകാരം ഖബറടക്കാം; നിയന്ത്രണം പിൻവലിച്ചത് സ്വാഗതം ചെയ്ത് മുസ്‌ലിം വേൾഡ് ലീഗ്

       മക്ക: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം ഖബറടക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ അയവ് വരുത്തി മുസ്‌ലിം മതാചാരപ്രകാരം ഖബറടക്കാൻ അനുമതി നൽകിയ നടപടിയെ മുസ്‌ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്‌തു. ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് വൈറസ് ബാധയേറ്റു മരണപ്പെടുന്ന മുസ്‌ലിംകളെ ഇസ്‌ലാമിക മതാചാര പ്രകാരം തന്നെ ഖബറടക്കാനുള്ള അനുമതി ശ്രീലങ്കൻ സർക്കാർ നൽകിയത്. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ശൈഖ് മുഹമ്മദ് അൽ ഈസ ശ്രീലങ്കൻ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമികമായി ആഗോള തലത്തിൽ പ്രതിനിധീകരിക്കുന്ന മുസ്‌ലിം വേൾഡ് ലീഗും ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം ഇത് ശക്തിപ്പെടുത്തുമെന്ന് ശ്രീലങ്കൻ വിദേശ കാര്യ മന്ത്രി ദിനേശ് ഗുണവർധനയുമായി മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ നടത്തിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

    കൊവിഡ്-19 വൈറസ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങൾ പ്രത്യേകമായി സംസ്‌കരിക്കാനുള്ള നിർബന്ധിത ഉത്തരവ് ശ്രീലങ്കൻ സർക്കാർ കഴിഞ്ഞയാഴ്ച്ചയാണ് പിൻവലിച്ചത്. ശ്മശാനങ്ങൾ ഭൂഗർഭജലത്തെ മലിനമാക്കുമെന്ന വാദം ഉയർത്തിപ്പിടിച്ച് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ശ്രീലങ്കൻ സർക്കാർ പ്രത്യേക നിർബന്ധിത നിയമം പ്രാബല്യത്തിൽ വരുത്തിയത്. മൃതദേഹങ്ങൾ ഇസ്‌ലാമിക മതാചാരപകാരം ഖബറടക്കുമ്പോഴും വൈറസ് പടരില്ലെന്ന വിദഗ്‌ധ റിപ്പോർട്ടുകൾ വിദഗ്‌ധർ നൽകിയിട്ടും ഇക്കാര്യത്തി നിന്നും സർക്കാർ പിൻവാങ്ങാതെ നിർബന്ധിത ശവസംസ്കാര നയം നടപ്പിലാക്കുകയായിരുന്നു.

     ഇതിനെതിരെ ഇവിടെയുള്ള മുസ്‌ലിംകൾ രംഗത്തെത്തിയിരുന്നങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. പിന്നീട് കഴിഞ്ഞയാഴ്ചയാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. വിദൂര ദ്വീപായ ഇറാനൈറ്റിവിൽ ഖബറടക്കുവാനാണ് സർക്കാർ അനുവാദം നൽകിയത്. എന്നാൽ, ആ പദ്ധതി നാട്ടുകാരിൽ നിന്നും മുസ്‌ലിം നേതാക്കളിൽ നിന്നും പ്രതിഷേധത്തിന് കാരണമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.