2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൂളിങ് ഫിലിം, കര്‍ട്ടന്‍ കീറല്‍ പരിപാടി ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിർത്തിവച്ചു

 

തിരുവനന്തപുരം: കാറുകളിലെ കൂളിങ് ഫിലിമും കര്‍ട്ടണും നശിപ്പിക്കാനും ഒഴിവാക്കിക്കാനും ആരംഭിച്ച ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവച്ചു. ഗതാഗത കമ്മിഷണറുടേതാണ് നിര്‍ദേശം.

റോഡ് നിയമലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓപ്പറേഷന്‍ നിര്‍ത്തിവയ്ക്കാനുമാണ് ഇപ്പോള്‍ നല്‍കിയ നിര്‍ദേശം.

   

അഞ്ചുദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. വാഹന ഉടമകള്‍ നിയമം പാലിക്കണമെന്നും ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.