മന്ത്രിവാഹനങ്ങളിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ നീക്കിയില്ലെങ്കില്‍; 5,000 രൂപ പിഴ
തിരുവനന്തപുരം: മന്ത്രിമാരുടേത് ഉള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ നീക്കാന്‍ നിര്‍ദേശം. ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ 5,000രൂപവരെ പിഴ ഈടാക്കും. സര്‍ക്കാരാവും പിഴ നല്‍കേണ്ടി വരിക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളില്‍ ചുവപ്പ് ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലായിരുന്നു മുന്‍വശത്തെ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.
ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു നേരത്തെ മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത് വി.ഐ.പി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി ലൈറ്റുകള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കുകയായിരുന്നു.
Comments are closed for this post.