കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് കാര്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ തടസ്സം സൃഷ്ടിച്ചത്. ഇടയ്ക്കിടക്ക് ബ്രേക്കിട്ട് ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്. വീതിയും സൗകര്യവും ഉണ്ടായിരുന്ന റോഡായിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദുരം വഴിനല്‍കാതെ മാര്‍ഗതടസം സൃഷ്ടിക്കുകയായിരുന്നു.
രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലിസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Comments are closed for this post.