കണ്ണൂര്‍: അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടിസയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒന്നുകില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കണ്ണൂരിലെ അഭിഭാഷകന്‍ മുഖേന എം.വി ഗോവിന്ദന്‍ വക്കീല്‍ നോട്ടിസയച്ചിരിക്കുന്നത്.
സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും എം വി ഗോവിന്ദന്‍ പറയുന്നു. ആരോപണം പിന്‍വലിച്ച് സ്വപ്ന മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് നോട്ടിസില്‍ പറയുന്നത്.
Comments are closed for this post.