തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ മാനനഷ്ടത്തിന് പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സുധാകരന്‍. എം.വി ഗോവിന്ദന്റെ മടിയില്‍ കനമില്ലെന്നും അതുകൊണ്ടാ
ണ് അദ്ദേഹം പരാതി നല്‍കിയതെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സി.പി.എം വിലയിരുത്തണം.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. പരിശോധിച്ച് നടപടിയെടുക്കും. പാര്‍ട്ടി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥാനമില്ല. ദില്ലി ചര്‍ച്ചയില്‍ താന്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എം.വി ഗോവിന്ദന്‍ അഴിമതിക്കാരനല്ലാത്ത നേതാവെന്ന് ഇന്ന് കൊച്ചി കോര്‍പ്പറേഷനിലേക്ക് നടന്ന പ്രതിഷേധത്തിനിടെ കെ.സുധാകരന്‍ പറഞ്ഞിരുന്നു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമര്‍ശനമാണ് ഗോവിന്ദനോടുള്ളത്.
Comments are closed for this post.