2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അത് വംശീയ പരാമര്‍ശമല്ല, നാക്ക് പിഴ; എം.വി ജയരാജന്റെ ‘ ലാദന്‍’ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.വി ഗോവിന്ദന്‍

എറണാകുളം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഒസാമ ബിന്‍ ലാദനെന്ന് എം വി ജയരാജന്‍ വിശേഷിപ്പിച്ചത് വംശീയ പരാമര്‍ശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എം വി ജയരാജനോട് കാര്യങ്ങള്‍ തിരക്കി. പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞ് പോയതാണ്. എന്തായാലും പാര്‍ട്ടി ഇത്തരം പരാമര്‍ശങ്ങളെ പിന്തുണക്കുന്നില്ല. പരാമര്‍ശങ്ങളില്‍ സൂക്ഷിക്കണമെന്ന് നേതാക്കളോട് പറയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ ആക്രമണങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. പാര്‍ട്ടി അല്ല ആക്രമിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്തുണയില്ല. പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരില്‍ ബിന്‍ ലാദന്‍ എന്ന് ചേര്‍ത്ത് പറഞ്ഞ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.