തിരുവനന്തപുരം: കെ സുധാകരനെതിരായ പ്രസ്താവന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലെന്നും താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സുധാകരനെ പറഞ്ഞാല്‍ ആര്‍ക്കാണിത്ര ബേജാറെന്നും എംവി ഗോവിന്ദന്‍ പരിഹസിച്ചു.
മോന്‍സനെതിരായ പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. മോന്‍സണ്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി തന്നെ പറഞ്ഞുവെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദന്‍ പറഞ്ഞത്. മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട കേസില്‍ പുനരന്വേഷണം വേണ്ടെന്നും സുധാകരനെതിരായ വിഷയത്തില്‍ പ്രത്യേക അന്വേഷണം നടത്തിയാല്‍ മതിയെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പിന്നാലെ എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതി നല്‍കിയത്.
തനിക്കെതിരായ പോക്‌സോ കേസിന് പിന്നില്‍ സിപിഎമ്മെന്ന് കെ.സുധാകരനും പ്രതികരിച്ചിരുന്നു. പോക്‌സോ ഇരക്ക് തന്നെ കണ്ട പരിചയമില്ല. തെറ്റുകാരനെന്ന്് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. ഇരയുടെ രഹസ്യമൊഴി എം.വി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു? ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു.
Comments are closed for this post.