തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ്(ഇ.ഡി) പരിശോധനയില്‍ എ.സി മൊയ്തീന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരുവന്നൂര്‍ കേസ് നേരത്തെ അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്., ഒരു പരാമര്‍ശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളണ് അദ്ദേഹം. എന്താണ് എസി മൊയ്തീനില്‍ നിന്ന് പിടിച്ചെടുത്തത് ?എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു.ഇ.ഡി രാഷ്ട്രീയം കളിക്കുകയാണ്. പറയുന്നത് കഴമ്പില്ലാത്ത കാര്യമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ പരിശോധനയെന്നും ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിലെത്തിയാല്‍ പ്രതിപക്ഷത്തിന് ഇഡി ശരിയാണ്. അവര്‍ക്കെതിരെ വരുമ്പോള്‍ തെറ്റാണെന്നും അദ്ദേഹം പരിഹസിച്ചു. ഇ.ഡി സുധാകരനെ 9 മണിക്കൂറാണ് ചോദ്യം ചെയ്തത്. അത് എവിടെയും വാര്‍ത്തയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ ആദ്യം പറഞ്ഞതുപോലെ വിജയം എളുപ്പമല്ലെന്ന് യു.ഡി.എഫിന് മനസിലായി. സഹതാപതരംഗത്തില്‍ വന്‍ വിജയം നേടാമെന്നാണ് യു.ഡി.എഫ് കരുതിയത്. മത്സരരംഗം സജീവമായതോടെ ഈസി വാക്കോവറായി ജയിച്ചുവരാന്‍ സാധിക്കുന്ന സ്ഥിതിയല്ലെന്ന് തിരിച്ചറിഞ്ഞതാണ് കള്ളപ്രചാരണം അഴിച്ചുവിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഈ മാസം 30, സെപ്തംബര്‍ 1 തിയ്യതികളിലും പുതുപ്പള്ളിയില്‍ എത്തും. ആകെയുള്ള 182 ബൂത്തുകളില്‍ മന്ത്രിമാരേയും എംഎല്‍എമാരേയും പങ്കെടുപ്പിച്ച് ഓരോ ബൂത്തിലും 10 വീതം കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.
Comments are closed for this post.