2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മുവാസലാത്ത് യുഎഇ ബസ് സര്‍വ്വീസ് ഒക്ടോബര്‍ ഒന്നിന് പുനരാരംഭിക്കും

മസ്‌ക്കത്ത്: മുവാസലാത്ത് യുഎഇ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നതെന്നാണ് അധികൃതര്‍ സമൂഹമാധ്യമമായ എക്‌സ് വഴി അറിയിച്ചിരിക്കുന്നത്. അല്‍ഐനില്‍ നിന്നും അബുദാബിയിലേക്കാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ ആറരക്ക് അസൈബ സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ബസ് 11ന് ഖുമൈറയിലെത്തി അവിടെ നിന്ന് ഉച്ചക്ക് ഒന്നിന് അല്‍ ഐനിലും 3.40ന് അബുദബി ബസ് സ്റ്റേഷനിലേക്കും എത്തിച്ചേരും.

ശേഷം അബുദബിയില്‍ നിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35നാണ് മസ്‌ക്കത്തിലേക്ക് എത്തിുക. വണ്‍വേ ടിക്കറ്റായി 11.5 റിയാലാണ് ബസിന് നല്‍കേണ്ടി വരിക.അതേസമയം യുഎഇയിലേക്കുള്ള മുവാസലാത്ത് ബസ് സര്‍വ്വീസുകള്‍ കോവിഡിനെത്തുടര്‍ന്നായിരുന്നു നിര്‍ത്തി വെച്ചിരുന്നത്.

Content Highlights:muwassalatm uae bus service to restart from october 1


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.