2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുവാറ്റുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദിനെ തിരിച്ചറിഞ്ഞു

കൊച്ചി: മുവാറ്റുപുഴ കൈവെട്ട് കേസില്‍ ഒന്നാം പ്രതി സവാദിനെ തിരിച്ചറിഞ്ഞു. അക്രമത്തിനിരയായ അധ്യാപകന്‍ ടി ജെ ജോസഫാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എറണാകുളം സബ് ജയിലിലാണ് മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നടന്നത്. പൗരനെന്ന നിലയില്‍ തന്റെ കടമയാണ് ചെയ്തതെന്ന് ടിജെ ജോസഫ് പ്രതികരിച്ചു.

ടി.ജെ ജോസഫിനൊപ്പം മകന്‍ മിഥുന്‍ ജോസഫ്, സഹോദരി സ്റ്റെല്ല എന്നിവരും തിരിച്ചറിയല്‍ പരേഡിന് എത്തിയിരുന്നു. എറണാകുളം സബ് ജയിലിലായിരുന്നു അശമന്നൂര്‍ സവാദിന്റെ തിരിച്ചറിയല്‍ പരേഡ് നടന്നത്.

എന്‍ഐഎ സംഘം കഴിഞ്ഞ ദിവസംനല്‍കിയ അപേക്ഷക്ക് അനുമതി നല്‍കിയ എറണാകുളം സിജെഎം കോടതി നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഒരു മജിസ്‌ട്രേറ്റിനെയും ചുമതലപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. കേസിലെ ഒന്നാംപ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്.

മുവാറ്റുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദിനെ തിരിച്ചറിഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.