2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം’; മോദിക്ക് കത്തെഴുതി സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കത്തെഴുതി. ഭക്ഷ്യധാന്യങ്ങള്‍ ചെറിയ വിലയില്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. ഈ പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

‘ഈ കത്ത് നന്മയോടെ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലോക്ക്ഡൗണ്‍ കാരണം രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ പട്ടിണി അഭിമുഖീകരിക്കുന്നു’- സോണിയാ ഗാന്ധി കത്തില്‍ പറഞ്ഞു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.