2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അല്‍ അഖ്‌സയില്‍ ജുമുഅ നടത്താന്‍ അനുവദിക്കാത്ത ഒരു വെള്ളിയാഴ്ച കൂടി; നിസ്‌ക്കരിക്കാനെത്തിയവരെ തടഞ്ഞു, കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

അല്‍ അഖ്‌സയില്‍ ജുമുഅ നടത്താന്‍ അനുവദിക്കാത്ത ഒരു വെള്ളിയാഴ്ച കൂടി; നിസ്‌ക്കരിക്കാനെത്തിയവരെ തടഞ്ഞു, കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

ജറൂസലം: ഫലസ്തീനിലെ അല്‍ അഖ്‌സ മസ്ജിദില്‍ ജുമുഅക്ക് (വെള്ളിയാഴ്ച നിസ്‌കാരം) എത്തിയ വിശ്വാസികളെ ഇസ്‌റാഈല്‍ അധിനിവേശ സേന തടഞ്ഞു. അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറുന്നതിനിടെ സൈന്യം ഫലസ്തീനികള്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ച്ചയായആറാമത്തെ വെള്ളിയാഴ്ചയാണ് അല്‍ അഖ്‌സയില്‍ ജുമുഅ നിസ്‌ക്കാരം തടയുന്നത്.

ജുമുഅക്ക് ശരാശരി 60,000 പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഈ ആഴ്ച 4,000 പേരാണ് എത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ ജറൂസലേമില്‍ പ്രത്യേകിച്ച് അല്‍അഖ്‌സയുടെ പ്രവേശന കവാടത്തിനരികെ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കുട്ടികളും യുവാക്കളും വൃദ്ധരുമടങ്ങൂന്ന വിശ്വാസികളെ തോക്ക് ചൂണ്ടി പിന്തിരിപ്പിക്കാനായിരുന്നു അധിനിവേശ സേനയുടെ ശ്രമം. എന്നിട്ടും പിന്തിരിയാതെ വന്നതോടെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ പള്ളിയോട് ചേര്‍ന്ന റോഡില്‍ വെച്ചാണ് സംഘടിത നമസ്‌കാരം നിര്‍വഹിച്ചത്.

   

അധിനിവേശ ഫലസ്തീനില്‍ പൗരന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും കടുത്ത നിയന്ത്രണങ്ങളാണ് ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് മിക്കവരും വീട്ടില്‍ തന്നെ കഴിയുകയാണെന്ന് അല്‍ ജസീറ ലേഖിക സാറ ഖൈറത്ത് പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച് ഇസ്‌റാഈല്‍ നരനായട്ടില്‍ ഗസ്സയില്‍ 12000ത്ത്‌ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 5000ത്തിലേറെ കുഞ്ഞുങ്ങളാണ്. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും 200ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. 2700ലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.