ഭോപാല്‍: മധ്യപ്രദേശില്‍ യുവതിക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം. നാലുപേരടങ്ങുന്ന അക്രമി സംഘം തന്നെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പിസിയോ തെറാപിസ്റ്റ് ആയ 23 കാരി സറീന ഖാന്‍ ട്വീറ്റ് ചെയ്തു.
ജൂലൈ 28ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഗോലമണ്ഡിയിലൂടെ അവര്‍ക്ക് പോകേണ്ടിയിരുന്നത്. ഗോലമണ്ഡിക്കു സമീപമുള്ള ചിതേര ഭഗലിലാണ് അവര്‍ താമസിച്ചിരുന്നത്. ഗോലമണ്ഡിയിലെത്തിയപ്പോള്‍ അക്രമികള്‍ വഴിയില്‍ അവരുടെ സ്‌കൂട്ടര്‍ തടഞ്ഞു വെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമികളുടെ കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളും വാളുകളും ബാറ്റും ഇരുമ്പുദണ്ഡുകളും ഉണ്ടായിരുന്നതായി സെറീന പറയുന്നു. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഘം അവരെ ലൈംഗികമായി അക്രമിച്ചു. വസ്ത്രങ്ങള്‍ വലിച്ചു കീറി. ശരീരത്തില്‍ തൊട്ടുഴിഞ്ഞു. തന്നെ ബലാത്സംഗം ചെയ്‌തേക്കുമോ എന്ന് ഭയപ്പെട്ടതായി സെറീന പറഞ്ഞതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സെറീനയെ രക്ഷിക്കാനെത്തിയ ബന്ധു തൗഖീറിനേയും സംഘം അക്രമിച്ചു.
*DANGOUR CRIME*
— Zarrin Khan (@ZarrinKhan0607) July 28, 2023
I am Zarin Khan and I am a physiotherapist doctor,Today when I was returning from my work and was passing by gola Mandi mirchi Nala area Ujjain Madhya Pradesh , 5 Bigot minded people stopped me ,Snatched my scooty key and passed some filthy comments, harassed me
തൗഖീറിനെ സംഘം അക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സെറീനയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സെറീനയുടെ സഹോദരന്‍ പറഞ്ഞു. സഹോദരി മാനസികമായും തകര്‍ന്നിരിക്കുകയാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. ഉണരുമ്പോഴെല്ലാം തനിക്കുണ്ടായ അനുഭവങ്ങള്‍ അവരെ അസ്വസ്ഥയാക്കുകയാണ്.
സമീപത്തെ വീട്ടില്‍ നിന്ന് ഒരു സ്ത്രീ വാളുമായി വന്ന് തന്നെ വെട്ടി നുറുക്കാന്‍ അക്രമികളോട് ആവശ്യപ്പെട്ടെന്നും സെറീന ഓര്‍ത്തെടുക്കുന്നു. നിങ്ങളുടെ മകളോട് നിങ്ങള്‍ ഇങ്ങനെ പെരുമാറുമോ എന്ന് ഞാന്‍ കരഞ്ഞ് ചോദിച്ചു. നീ എന്റെ മകളല്ല എന്നായിരുന്നു അവരുടെ മറുപടി. തൗഖീര്‍ എന്നെ രക്ഷിക്കാന്‍ വന്നപ്പോള്‍ അവനേയും ക്രൂരമായി അക്രമിച്ചു. ഞങ്ങളെ ഇത്ര ക്രൂരമായി അക്രമിച്ചവരെ ഒരാളു പോലും തടഞ്ഞില്ല എന്നതാണ് സങ്കടകരം. ആരും ഞങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയില്ല- സെറീന പറയുന്നു.
പൊലിസ് തങ്ങളുടെ സ്റ്റേറ്റ്‌മെന്റില്‍ മാറ്റം വരുത്തിയതായും സെറീന പറയുന്നു. പലിസും അക്രമികള്‍ക്കൊപ്പമാണെന്നും ഇവര്‍ ആരോപിക്കുന്നു.
Comments are closed for this post.