ഹാവേരി: കര്‍ണാടക: ക്ഷേത്രങ്ങള്‍ പണിയാന്‍ മുസ്ലിം പള്ളികള്‍ പൊളിക്കുമെന്ന് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്. മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുഗളന്മാര്‍ എവിടെയൊക്കെ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികള്‍ പണിതിട്ടുണ്ടോ, അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ പള്ളികള്‍ പൊളിച്ച് അമ്പലം പണിയും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുസ്ലിങ്ങള്‍ കാരണമാണെന്നും ഈശ്വരപ്പ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ പള്ളികള്‍ക്കും പകരം അമ്പലം സ്ഥാപിക്കുമെന്നാണ് അവകാശവാദം. കോണ്‍ഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി ഉന്മൂലനം ചെയ്യപ്പെടുമായിരുന്നുവെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. ഹാവേരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതിനെതിരേ വിവാദവും തലപൊക്കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി ഈശ്വരപ്പയെ തിരുത്താനോ തള്ളിപ്പറയാോ തയാറായിട്ടുമില്ല.
കോണ്‍ഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങള്‍ അവര്‍ക്ക് മരുമക്കളെപ്പോലെയാണെന്നും ഈശ്വരപ്പ ആരോപിക്കുന്നുണ്ട്.
Comments are closed for this post.