2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അലിഗഢില്‍ മുസ്‌ലിം യുവാവിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം; കണ്ണടച്ച് പൊലിസ്, അറസ്റ്റ് ചെയ്തത് ഇരയെ

അലിഗഢില്‍ മുസ്‌ലിം യുവാവിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം; കണ്ണടച്ച് പൊലിസ്, അറസ്റ്റ് ചെയ്തത് ഇരയെ

ന്യൂഡല്‍ഹി: മുസ്‌ലിം യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് ഗോരക്ഷാ ഗുണ്ടകള്‍. അലിഗഢിലാണ് സംഭവം. മൃഗങ്ങളെ മയക്കിക്കിടത്താനുള്ള മരുന്നു കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഇരയെയാണ് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹിന്ദുത്വ ഗ്രൂപ്പ് തിങ്കളാഴ്ചയാണ് ഈ ഞെട്ടിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ ഗോവധത്തിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിക്കുന്നു എന്ന അടിക്കുറിപ്പോടെ പുറത്തു വിട്ടത്. പടിഞ്ഞാറന്‍ യു.പിയിലെ അലിഗഢ് ജില്ലയിലെ തപ്പാല്‍ നഗരത്തിലായിരുന്നു സംഭവം.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ടുള്ള ഒരു പ്രസ്താവന യു.പി പൊലിസ് പുറത്തിറക്കി. കാസിം എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പൊലിസ് പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ അക്രമികള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തതിനെ കുറിച്ച് പൊലിസ് മൗനം പാലിക്കുകയാണ്.

   

കാസിമിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. അക്രമികള്‍ കാസിമിനെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. മാതിന്‍ ഇക്രം എന്നിങ്ങനെ മറ്റു രണ്ട് മുസ്‌ലിം യുവാക്കളെ കുറിച്ച് അക്രമികള്‍ കാസിമിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളുടെ കയ്യിലുള്ള മരുന്നിനെ കുറിച്ചും ഇവര്‍ ചോദിക്കുന്നു. അതിനിടെ സ്ഥലത്തെത്തിയ പൊലിസ് കാസിമിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. മാതിനും ഇക്രമിനുമെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.