കോഴിക്കോട്: സംസ്ഥാന മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും പി.എം.എ സലാം ജനറൽ സെക്രട്ടറിയും സി ടി അഹമ്മദലി ട്രഷററും ആയി സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
മറ്റ് ഭാരവാഹികളെ തീരുമാനിക്കാനുള്ള യോഗം കോഴിക്കോട് ലീഗ് ഹൗസിൽ തുടരുകയാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് ആയിരുന്നു കഴിഞ്ഞതവണ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡണ്ട് ആയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.പി.എ മജീദിന്റെ ഒഴിവിലേക്കായിരുന്നു പി.എം.എ സലാം ജനറൽ സെക്രട്ടറി ഇൻചാർജ് ആയത്. സംസ്ഥാന കൗൺസിലിന്റെ അംഗീകാരത്തോടെയാണ് അദ്ദേഹം ഇപ്പോൾ സെക്രട്ടറിയാകുന്നത്.
ഭാരവാഹികള്‍
പ്രസിഡന്റ് :സാദിഖലി തങ്ങൾ
ജനറൽ സെക്രട്ടറി:PMA സലാം
ട്രഷറർ :CT അഹമ്മദാലി
വൈസ് പ്രസിഡന്റുമാര്‍: വികെ ഇബ്രാഹിം കുഞ്ഞ്,MC മായിൻ ഹാജി,
അബ്ദു റഹ്മാൻ കല്ലായി,CMA കരിം,CH റഷീദ്,TM സലിം,CP ബാവാ ഹാജി
ഉമ്മർ പാണ്ടികശാല,പൊട്ടങ്കണ്ടി അബ്ദുള്ള,CP സൈതലവി.
സെക്രട്ടറിമാര്‍: ആബിദ് ഹുസൈൻ തങ്ങൾ,അബ്ദു റഹ്മാൻ രണ്ടത്താണി, N ഷംസുദീൻ, KM ഷാജി, CP ചെറിയ മുഹമ്മദ്,C മമ്മൂട്ടി,പിഎം സാദിഖലി,പാറക്കൽ അബ്ദുള്ള,UC രാമൻ,
അഡ്വ മുഹമ്മദ് ഷാ,ഷാഫി ചാലിയം.
Comments are closed for this post.