മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വളരെ നിര്‍ഭാഗ്യകരമായ വിധിയാണ് പുറത്തുവന്നിരിക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയില്ലാതെ പോയി. അന്വേഷണ ഏജന്‍സി ഉടന്‍ തന്നെ അപ്പീല്‍ പോകണമെന്നും തങ്ങള്‍ പറഞ്ഞു.
എന്തായാലും എല്ലാവരും മതസൗഹാര്‍ദ്ധം നിലനിര്‍ത്തുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്നും ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തു.
ഈ വിധി പ്രതീക്ഷിച്ചതല്ല: കുഞ്ഞാലിക്കുട്ടി
നിയമവിരുദ്ധമായ പ്രവര്‍ത്തനം നടന്നുവെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞതാണ്. കുറ്റക്കാരെ അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചതുമാണ്. എന്നിട്ടും എല്ലാവരെയും വെറുതെവിടുന്ന വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്തിട്ടേയില്ല എന്ന് പറഞ്ഞ പോലെയുള്ള വിധിയാണിത്. മസ്ജിദ് അവിടെയുണ്ടെന്ന തരത്തിലുള്ളതാണ് വിധി. പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണ്. അവിടെ പ്രതികളുടെ സാന്നിധ്യമുണ്ടായിരുന്നു. അന്വേഷണ ഏജന്‍സികള്‍ അപ്പീല്‍ പോവേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments are closed for this post.