ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ മുസ്‌ലിം ദമ്പതിമാരെ അയല്‍ക്കാര്‍ അടിച്ചുകൊന്നു. സീതാപുര്‍ ജില്ലയിലെ രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55) ഭാര്യ കമറുല്‍നിസ(53) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ദമ്പതിമാരുടെ മകന്‍ അയല്‍വാസിയായ ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഒളിച്ചോടിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ വീട്ടുകാരുടെ പരാതിയില്‍ പൊലിസ് കേസെടുക്കുകയും യുവാവിനെ ജയിലിലടക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവ് ജയില്‍മോചിതനായതോടെ വീണ്ടും ഇവര്‍ ഒളിച്ചോടി വിവാഹിതരായി. ഇതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മാരകായുധങ്ങളുമായി സംഘംചേര്‍ന്നെത്തിയാണ് അബ്ബാസിനെയും ഭാര്യയെയും ആക്രമിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സംഭവത്തില്‍ മുഖ്യപ്രതികളായ മൂന്നുപേരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റു രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments are closed for this post.