2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉത്തരാഖണ്ഡിൽ ഒറ്റയടിക്ക് 4,365 കുടുംബങ്ങൾ ഭവനരഹിതർ; വീട് റെയിൽവേ ഭൂമിയിലെന്നാരോപിച്ച് മുസ്ലിം പ്രദേശത്തെ കുടിയൊഴിപ്പിച്ച് സർക്കാർ

 

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ ഒറ്റയടിക്ക് നാലായിരത്തിലേറെ കുടുംബങ്ങളെ ഭവനരഹിതരാക്കി സർക്കാർ. നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനി റെയിൽവേ സ്റ്റേഷൻ പരിസരത്തെ 4,365 കുടുംബങ്ങൾ ആണ് ഭവനരഹിതരാകുന്നത്. മുസ്ലിം പ്രദേശമായ ഇവിടെ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. റെയിൽവേ സ്റ്റേഷന് സമീപത്തെ കോളനികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വീടും പുരയിടവും ഒഴിയാൻ നോട്ടീസ് നൽകി. ഏഴുദിവസത്തെ സമയത്തിനുള്ളിൽ ഒഴിയണമെന്ന വ്യവസ്ഥയോടെ കഴിഞ്ഞദിവസമാണ് ഇവർക്ക് നോട്ടീസ് ലഭിച്ചത്.
പത്തുവർഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കേസിൽ ഹൈക്കോടതി സർക്കാരിന് അനുകൂലമായി വിധി പറഞ്ഞത്. നോട്ടീസ് നൽകി ഒരാഴ്ചയ്ക്ക് ശേശഷം പൊളിക്കാനാണ് കോടതി നിർദേശം. റെയിൽവേയുടെ 2.2 കിലോമീറ്റർ സ്ട്രിപ്പിൽ നിർമിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. വീടുകൾ കൂടാതെ പള്ളി, സ്‌കൂൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയും പൊളിച്ചുനീക്കുന്നുണ്ട്.
സ്ഥലം ഏറ്റെടുക്കാനായി 7,000 ഓളം പൊലിസ് ഉദ്യോഗസ്ഥരും വൻ അർധസൈനികവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ മുസ്ലിംകൾ റെയിൽവേക്കും സർക്കാരിനുമെതിരേ പ്രതിഷേധത്തിലാണ്. വീട് നഷ്ടമാകുന്നവർക്ക് പിന്തുണനൽകുമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അറിയിച്ചിട്ടുണ്ട്.

Muslim area residents protest court order for demolition of over 4000 houses, demand rehabilitation


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.