എക്‌സില്‍ പുത്തന്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. പ്ലാറ്റ്‌ഫോമിലെ ‘ബ്ലോക്കിങ്’ ഫീച്ചര്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്.ഡയറക്റ്റ് മെസേജ് ഒഴികെ എല്ലായിടത്തും ബ്ലോകിങ് ഫീച്ചര്‍ ഇല്ലാതാക്കിയേക്കും. എക്‌സിലെ ഒരു ട്വീറ്റിനുള്ള മറുപടിയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
അതേസമയം എക്‌സിലെ മ്യൂട്ട് ഫീച്ചര്‍ നിലനിര്‍ത്തും. എന്നാല്‍, ബ്ലോക്കും മ്യൂട്ട് ഫീച്ചറും വളരെ വ്യത്യസ്തമാണ്. ഒരു ഉപയോക്താവിന്റെ പോസ്റ്റുകള്‍ നോക്കുന്നതില്‍ നിന്നും ഫോളോ ചെയ്യുന്നതില്‍ നിന്നും മറ്റ് ഉപയോക്താക്കളെ ബ്ലോക്ക് ഫീച്ചര്‍ തടയുന്നു. മ്യൂട്ട് ഫീച്ചര്‍ പോസ്റ്റുകള്‍ അവരുടെ കാഴ്ചയില്‍ നിന്ന് മറയ്ക്കുക മാത്രമാണ് ചെയ്യുന്നത്.
മസ്‌കിന്റെ ഈ നീക്കം രാഷ്ട്രീയ പ്രവര്‍ത്തകര്‍, സിനിമ സാംസകാരിക മേഖലയിലുള്ളവര്‍ തുടങ്ങിയ സെലിബ്രിറ്റികളെ ഏറെ ബാധിക്കുമെന്നാണ് ടെക്ക് ലോകം പറയുന്നത്. പ്ലാറ്റ്‌ഫോമില്‍ അവര്‍ അനാവശ്യ വിദ്വേഷത്തിന് വിധേയരാകുമെന്നും അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമെന്നും അനലിസ്റ്റുകള്‍ പറയുന്നു. ബ്ലോക്ക് ഫീച്ചര്‍ നീക്കം ചെയ്യുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ആപ്പ് സ്റ്റോന്റെയും ഗൂഗിള്‍ പ്ലേയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ചേര്‍ന്ന് പോകില്ലെന്നാണ് സൂചന.
Comments are closed for this post.