
ദുബയ്: ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം ട്വന്റി-20യില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണിത്. ഏഷ്യാ കപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് പ്രഖ്യാപനം. ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നില്ല. അഫ്ഗാനിസ്താനോട് ഏഴ് വിക്കറ്റിനും ശ്രീലങ്കയോട് രണ്ട് വിക്കറ്റിനും തോറ്റാണ് പുറത്തായത്.
35കാരനായ മുഷ്ഫിഖുര്‍ റഹീമിന് അവസാനമായി കളിച്ച 10 ട്വന്റി മല്‍സരങ്ങളില്‍ മൂന്നു തവണ മാത്രമാണ് രണ്ടക്കം കടക്കാനായത്.
Comments are closed for this post.