മസ്‌കറ്റ് : മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റൂവി കെഎംസിസി ഓഫീസില്‍ നടന്ന കോട്ടയം ജില്ലാ കെഎംസിസി ജനറല്‍ ബോഡി യോഗം മസ്‌കറ്റ് കെഎംസിസി ഹരിതസാന്ത്വനം കണ്‍വീനര്‍ മുജീബ് കടലുണ്ടി ഉല്‍ഘാടനം ചെയ്തു. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് കൂടിയായ ഷമീര്‍ പാറയില്‍ കാഞ്ഞിരപ്പള്ളി ആണ് മുഖ്യ രക്ഷാധികാരി. പ്രസിഡന്റായി മുഹമ്മദ് ഷാ റസാഖ് എരുമേലി, ജനറല്‍ സെക്രട്ടറിയായി നൈസാം ഹനീഫ് വാഴൂര്‍, ട്രഷററായി ഫൈസല്‍ മുഹമ്മദ് വൈക്കം എന്നിവരെയും തിരഞ്ഞെടുത്തു. അന്‍സാരി ഖാന്‍ ചോറ്റി, മുഹമ്മദ് കാബൂസ് ചാമംപതാല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അജ്മല്‍ കബീര്‍ ഇടക്കുന്നം, അജ്മല്‍ കാരുവേലില്‍ കങ്ങഴ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മുഹമ്മ്ദ് സാലി കോട്ടയം, ഇസ്മാഈല്‍ കൂട്ടിക്കല്‍, കെ ഐ സിയാദ് ഇടക്കുന്നം, അബ്ദുല്‍ ലത്തീഫ് വാഴൂര്‍, ഷാനവാസ് എരുമേലി, അഫ്‌സല്‍ പാലാ, റമീസ് ഈരാറ്റുപേട്ട എന്നിവരാണ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍. മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള റിട്ടേര്‍ണിംഗ് ഓഫീസര്‍ ആയിരുന്നു. നിയുക്ത ഭാരവാഹികള്‍ക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ , മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു.
Comments are closed for this post.