മസ്‌ക്കറ്റ്: എയര്‍ ഇന്ത്യയുടെ ചൊവ്വ,ഞായര്‍ ദിവസങ്ങളിലെ മസ്‌ക്കത്തില്‍ നിന്നും ഡല്‍ഹിയിലേക്കും, അവിടെ നിന്ന് തിരിച്ച് മസ്‌ക്കത്തിലേക്കുമുളള വിമാനങ്ങള്‍ 18 മുതല്‍ ഭാഗികമായി റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 വരെയാണ് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുക.
ആ തീയതികളിലേക്കുളള ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ തുക തിരിച്ചു നല്‍കുമെന്നും അല്ലെങ്കില്‍ യാത്രക്കാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ടിക്കറ്റ് മറ്റ് തീയതികളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ ദിവസം ട്രാവല്‍ ഏജന്റുമാര്‍ക്കായി പുറത്ത് വിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സര്‍വ്വീസ് റദ്ദാക്കാനുളള തീരുമാനത്തില്‍ ട്രാവല്‍ മേഖലയിലുളളവര്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
Comments are closed for this post.