2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിധി കേള്‍ക്കാന്‍ നില്‍ക്കാതെ മദ്യപിക്കാന്‍ പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ്

വിധി കേള്‍ക്കാന്‍ നില്‍ക്കാതെ മദ്യപിക്കാന്‍ പോയി; കൊലക്കേസ് പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: കൊലക്കേസില്‍ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക് ഒടുവില്‍ പതിനേഴര വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പോത്തന്‍കോടു കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (40) കോടതി ശിക്ഷിച്ചത്.

മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂണ്‍ 17 നു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വിധി പറയാനിരിക്കെയാണ് ബൈജു മുങ്ങിയത്. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചത്.

അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ ബൈജുവിന്റെ വീട്ടിലെത്തിയ പൊലിസ് കണ്ടത് മദ്യപിച്ച് ഫിറ്റായ പ്രതിയെയാണ്. തുടര്‍ന്ന് മംഗലാപുരം പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.