2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂന്നാറിൽ വീണ്ടും നടപടി; ചിന്നക്കനാലിൽ ഏലക്കൃഷി നടത്തിയ അഞ്ചേക്കർ സ്ഥലം ഒഴിപ്പിച്ചു

മൂന്നാറിൽ വീണ്ടും നടപടി; ചിന്നക്കനാലിൽ ഏലക്കൃഷി നടത്തിയ അഞ്ചേക്കർ സ്ഥലം ഒഴിപ്പിച്ചു

മൂന്നാർ: ദൗത്യ സംഘത്തിന്റെ നേതൃത്വത്തിൽ മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു. ചിന്നക്കനാലിൽ അഞ്ച് ഏക്കർ കയ്യേറ്റം ഒഴിപ്പിച്ചു. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചു.

ജില്ലാ കലക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ട കയ്യേറ്റ സ്ഥലത്തായിരുന്നു ഏലത്തോട്ടം സ്ഥാപിച്ച് കൃഷിയിറക്കിയിരുന്നത്. തഹസിൽദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് നടപടിയാരംഭിച്ചത്. ഇവിടുത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥ സംഘം സീൽ ചെയ്തു. അടിമാലി സ്വദേശിയായ റ്റിജു കുര്യാക്കോസ് എന്നയാൾ കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെന്‍റ് സ്ഥലത്തെ ഒഴിപ്പിക്കൽ നടപടികള്‍ പൂർത്തിയായി.

ഇതിനിടെ, കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൻകിടക്കാരെയും അനധികൃത നിർമാണം നടത്തുന്നവരെയും ഒഴിവാക്കി സാധാരണക്കാർക്കാണ് നോട്ടീസ് നൽകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, മറ്റു സ്ഥലങ്ങളിലെ ഒഴിപ്പിക്കൽ ഇന്നില്ലെന്ന് റവന്യു സംഘം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.