വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതില്‍ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗണ്‍സിലര്‍. ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ നര്‍സിപട്ടണം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ മുലപാര്‍ത്തി രാമരാജുവാണ് സ്വയം ശിക്ഷിച്ചത്. കൗണ്‍സില്‍ യോഗത്തിനിടെ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിക്കുന്ന രാമരാജുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ഞാന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി. എന്നാല്‍ ഡ്രെയിനേജ്, വൈദ്യുതി, ശുചീകരണം, റോഡ് തുടങ്ങി എന്റെ വാര്‍ഡിലെ ഒരു പ്രശ്‌നത്തിലും പരിഹാരം കാണാന്‍ എനിക്ക് സാധിച്ചില്ല. ‘വാര്‍ത്താമാധ്യമമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് രാമരാജു പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് രാമരാജു. പറ്റുന്നതുപോലെയൊക്കെ ശ്രമിച്ചിട്ടും തനിക്ക് പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് 40 വയസുകാരനായ രാമരാജു പറയുന്നു.
తెలుగుదేశం పార్టీ తరపున గెలిచిన లింగాపురం గ్రామ గిరిజన ప్రజాప్రతినిధి ఆయన. పదవిలో ఉండి కూడా 30 నెలలుగా గ్రామంలో ఒక్క కుళాయి కూడా వేయించలేకపోయానని… దీనికంటే చచ్చిపోవడం నయమని కౌన్సిలర్ల సమావేశంలో కన్నీరు పెట్టుకుని, చెప్పుతో కొట్టుకున్నారాయన.#AndhraPradesh #NalugellaNarakam… pic.twitter.com/u6k4E5KXZy
— Telugu Desam Party (@JaiTDP) July 31, 2023
Comments are closed for this post.