2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

മുനീബ മസാരി എന്ന യുവതിയുടെ കഥ

എം.വി സക്കറിയ

 
 
 
ജീവിതത്തിന്റെ ഏറ്റവും മനോഹരമായ യൗവനകാലത്ത്, ഇരുപത്തിയൊന്നാം വയസുമുതലുള്ള നീ@ണ്ട ര@ണ്ടുവര്‍ഷക്കാലം രോഗക്കിടക്കയിലായിരുന്നു സുന്ദരിയായ ആ യുവതി. അക്കാലത്താണ് അവള്‍ ആദ്യമായി ചിത്രം വരച്ചു തുടങ്ങിയത്.
‘ചുവരുകള്‍ വര്‍ണ്ണങ്ങളണിയട്ടെ’ എന്ന മുദ്രാവാക്യത്തോടെ വരച്ച ചിത്രങ്ങളുടെ പ്രഥമ അന്താരാഷ്ട്ര പ്രദര്‍ശനം ദുബായിലാണ് നടത്തിയത്.  അതിന് അവള്‍ നല്‍കിയ പേര് ഇതായിരുന്നു;’ഞാന്‍ ജീവിതം തെരഞ്ഞെടുക്കുന്നു”And I Chose to Live’അതിഭയങ്കരമായ വേദനകള്‍ സമ്മാനിച്ച വാഹനാപകടത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളും ശരിക്കും തകര്‍ന്ന് വീല്‍ചെയറില്‍ കഴിയേണ്ടിവന്ന മുനീബ മസാരി തെരഞ്ഞെടുത്തത് ജീവിതമാണ്. മരണമായിരുന്നില്ല!!അവള്‍ പറയുന്നു; ‘എനിക്ക് തെരഞ്ഞെടുക്കാന്‍ രണ്ട് ഒപ്ഷനുകളുണ്ടായിരുന്നു;ഒന്ന്, കിടക്കയില്‍ മരണതുല്യമായി കഴിഞ്ഞുകൂടി അസ്തമിച്ചു പോവുക.എല്ലാതില്‍ നിന്നും മാറി, വിധിയെ പഴിച്ച് കഴിഞ്ഞുകൂടുക.
ര@ണ്ടാമത്തേത് ജീവിക്കുക എന്നത് തന്നെ!!’മുനീബ രണ്ട@ാമത്തെ ചോയ്‌സ് തെരഞ്ഞെടുത്തു. ജീവിച്ചു!പിന്നീട് അവര്‍ പാക്കിസ്ഥാനിലെ ഉരുക്കുവനിത എന്ന പേരില്‍ പ്രശസ്തയായി!!
 
വീല്‍ചെയറിലിരുന്നുകൊ@ണ്ട് ആര്‍ടിസ്റ്റ്, ആങ്കര്‍, മോഡല്‍, മോട്ടിവേഷനല്‍ സ്പീക്കര്‍, ആക്റ്റവിസ്റ്റ് …… എല്ലാമായി. പലയിടങ്ങളില്‍ സഞ്ചരിച്ചു.
ഐക്യരാഷ്ട്രസഭയില്‍ സ്വന്തം രാജ്യത്തിന്റെ വനിതാ അമ്പാസഡറായി . 2015ല്‍ ലോകത്തെ ഏറ്റവും പ്രചോദിപ്പിച്ച നൂറ് വനിതകളില്‍ ബി.ബി.സി അവരെ ഉള്‍പ്പെടുത്തി. ഫോര്‍ബ്‌സ് മഗസിന്‍, മുപ്പത് വയസില്‍ താഴെയുള്ള ലോകപ്രശസ്തരായ മുപ്പത് പേരെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മുനീബയും ഉണ്ട@ായിരുന്നു. ലോകത്തെ നിരവധി ഷോകളില്‍ മുനീബ പങ്കെടുത്തു.’ചിലര്‍ അങ്ങിനെയാണ്. എല്ലാ ദുരന്തമുഖങ്ങളിലും അവര്‍ പ്രസന്നവദനരായി നില്‍ക്കും. ദുര്‍വിധികളെ നേരിടും. കനത്ത വേദനകള്‍ കടിച്ചമര്‍ത്തും. ഒരിക്കലും കരയില്ലെന്ന് പ്രതിജ്ഞയെടുക്കും. അവരെയാണ് ഞാന്‍ പോരാളി എന്നു വിളിക്കുക’നിറഞ്ഞ വെളിച്ചത്തില്‍ വലിയൊരു വേദിയില്‍ നിന്നുകൊണ്ട് മുനീബ മസാരി പറയുന്നു. ശരിക്കും അവളും ഒരു പോരാളി തന്നെയായിരുന്നു. ദുര്‍വിധികളോട് യുദ്ധം ചെയ്യുന്ന പോരാളി.
 
ബലൂചിസ്ഥാനില്‍നിന്ന് സ്വന്തം പ്രദേശത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതും കാര്‍ കിടങ്ങിലേക്ക് പതിച്ചതുമാണ് ആ ജീവിതത്തെ മാറ്റിമറിച്ചത്. ശരീരം ആകെ കീറിപ്പറിഞ്ഞുതകര്‍ന്നു. കൈകള്‍ നുറുങ്ങി. തോളെല്ലും പുറവും തകര്‍ന്നു. ശ്വാസകോശത്തിനും കരളിനും ആഴത്തില്‍ മുറിവേറ്റു. സ്‌പൈനല്‍ കോഡിന് സംഭവിച്ച പരിക്കായിരുന്നു അവളുടെ വ്യക്തിത്വവും ജീവിതവും തികച്ചും മാറ്റിമറിച്ചവയില്‍ ഏറ്റവും ഭീകരം. മൂന്നു കശേരുക്കള്‍ നുറുങ്ങിപ്പൊടിഞ്ഞുപോയി. ശരിയായ ചികില്‍സ ലഭിക്കുന്ന ആശുപത്രിയിലെത്താനും ഏറെ സമയമെടുത്തു. കറാച്ചിയിലെ ആശുപത്രിയില്‍ രണ്ട@രമാസം കിടന്നു. ര@ണ്ടു മേജര്‍ സര്‍ജറിയും മൂന്ന് മൈനര്‍ സര്‍ജറിയും.
‘എന്റെ ശരീരത്തില്‍ ഇപ്പോള്‍ ഇഷ്ടംപോലെ ലോഹങ്ങളു@ണ്ട്’ നിറഞ്ഞ പുരുഷാരം അമ്പരപ്പോടെ കേട്ടിരിക്കുമ്പോഴും ആ മുഖത്ത് പ്രസാദാത്മകത്വം നിറയുന്നു.രണ്ട@രമാസത്തെ ആ ജീവിതം കടുത്തതായിരുന്നു. സഹിക്കാന്‍ കഴിയാത്ത ശരീരവേദന. മാനസിക വേദന അതിലും അസഹനീയം.
അന്നവള്‍ ആകെ തകര്‍ന്നവളായിരുന്നു. ജീവിതത്തിന് ലക്ഷ്യമില്ലാതായി. ലോകം വര്‍ണ്ണരഹിതമായി. ആശുപത്രിയിലെ വെള്ളച്ചുമരുകള്‍ പോലെ നരച്ചതായി. ബന്ധങ്ങളും സൗഹൃദങ്ങളും പലതും നഷ്ടമായി. മുന്നില്‍ ഇരുട്ടുമാത്രം. പ്രതീക്ഷകളസ്തമിച്ച്, നിരാശ മാത്രം.പക്ഷെ ക്രമേണ ചിന്തകള്‍ മാറിത്തുടങ്ങി. ഞാന്‍ ജീവിക്കണമെന്നാഗ്രഹിക്കുന്ന ചിലര്‍ എനിക്കു ചുറ്റുമുള്ളപ്പോള്‍ എന്തിനിങ്ങനെ കരഞ്ഞുമരിക്കണം? അതുകൊണ്ടെന്തുകാര്യം? പകരം ക്രിയാത്മകമായി എന്തെങ്കിലും ചെയ്തുകൂടെ? ജീവിതം മുന്നോട്ടുകൊണ്ടുപോയിക്കൂടേ?അങ്ങിനെയാണ് ചിത്രരചന ആരംഭിക്കുന്നത്.
 
‘ഞാന്‍ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമാണത്’നഷ്ടമായ ജീവിതവര്‍ണ്ണങ്ങള്‍ ചിത്രങ്ങളിലൂടെ അവള്‍ തിരിച്ചു പിടിക്കുകയായിരുന്നു! ഉള്ളിലെ കലാകാരിയെ പുറത്തുകൊണ്ടുവരാന്‍ ആ ദുരന്തം ഒരു നിമിത്തമായി. അതുകഴിഞ്ഞ് വീട്ടിനകത്ത് രണ്ട@ുകൊല്ലക്കാലം കിടക്കയില്‍ തളയ്ക്കപ്പെട്ട് കഴിയേ@ണ്ടി വന്നു. അലര്‍ജി, അണുബാധ … ഇല്ലാത്തതൊന്നുമില്ല.അവിടെനിന്നായിരുന്നു വീല്‍ചെയറിലേക്കുള്ള പരിണാമം.
വീല്‍ചെയറിലിരിക്കുന്ന തന്നെ വലിയ കണ്ണാടിയില്‍ കണ്ടപ്പോള്‍ അവള്‍ ആ രൂപത്തോടു പറഞ്ഞു.
 
‘ നിന്നെ വീണ്ടും നടത്തിക്കാന്‍ സാധിക്കുന്ന ഏതെങ്കിലും അല്‍ഭുതപ്രവര്‍ത്തിക്കായി നീ ഒരിക്കലും കാത്തിരിക്കേണ്ടതില്ല. റൂമിലിരുന്ന് ലോകത്തിന്റെ ദയക്കായി യാചിച്ചിട്ട് യാതൊരു കാര്യവുമില്ല. അതുകൊണ്ട് ഞാന്‍ ഞാനാവാന്‍ ശ്രമിക്കണം. അതാണ് വേണ്ടത്. സാമ്പത്തികമായി സ്വയംപര്യാപ്തയാവാന്‍ നോക്കണം’.അങ്ങിനെയാണ് തനിക്ക് സാധ്യമാവുന്ന ഒരു ജോലി കണ്ടെത്തിയത്.കണ്ടന്റ്‌റൈറ്റിംങ്.
 
നല്ല വരുമാനം. സുഖം. സന്തോഷം. പക്ഷെ അത് പോരാ. അതില്‍ നിന്ന് ഇനിയും മുന്നോട്ട് പോവണം എന്നായി ചിന്ത!! അങ്ങിനെ മുനീബ മുന്നോട്ടുമാത്രം കണ്ണുകളയച്ചു. വീല്‍ചെയര്‍ എന്ന ദൗര്‍ബല്യത്തെ ശക്തിയാക്കി മാറ്റി. യാത്ര മുന്നോട്ടു തന്നെ.നിരവധി പുരസ്‌കാരങ്ങളും അവളെ തേടിയെത്തി.മുനീബ പറയുന്നു; ‘ശരീരത്തിന് പരിമിതികളുണ്ട്. പക്ഷെ എന്റെ മനസ്സ് സ്വതന്ത്രമാണ’്.വീല്‍ചെയറിലിരിക്കുന്നു എന്നത് ഒന്നും ചെയ്യാതിരിക്കുന്നതിന് ന്യായീകരണമാവരുത് എന്നു പറയുന്ന മുനീബ, ചെറിയ തിരിച്ചടികളാല്‍ നിരാശപ്പെട്ട് കരയാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ പാഠമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.