മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോഹ്‌ലി. ടീമില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും ടീമിനായി എപ്പോഴും കളിക്കാന്‍ സന്നദ്ധനെന്നും കോഹ്‌ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് വളരെ ആവേശത്തോടെയാണ് തയാറെടുക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് ടെസ്റ്റ് വിരാട് കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ആരോടും വിശ്രമം ആവശ്യപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്നും കോഹ്ലി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments are closed for this post.