2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആശ്വാസതീരമണയുന്നു: മഹാമാരി തുടങ്ങിയ ശേഷം ഇതാദ്യമായി മുംബൈയില്‍ ഒരു കൊവിഡ് മരണവുമില്ല

 

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തില്ല. കൊവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ ഇതാദ്യമായാണ് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിനം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 367 പേര്‍ക്ക് മാത്രമാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്. 1.27 ശതമാനമാണ് ടി.പി.ആര്‍. നിലവില്‍ 5030 ആക്ടീവ് കേസുകള്‍ മാത്രമാണ് മുംബൈയിലുള്ളത്.

അതേസമയം, പരിശോധനകള്‍ വ്യാപകമായി നടക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,600 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നഗരത്തില്‍ ഒറ്റ കണ്ടെയിന്‍മെന്റ് സോണ്‍ പോലുമില്ല. 50 കെട്ടിടങ്ങള്‍ മാത്രമാണ് സില്‍ ചെയ്തിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.