
മുംബൈ: പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.
പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും സാധനങ്ങള്‍ വാങ്ങുന്നതിനും തുടങ്ങി വാഹനങ്ങളുടെ അകത്തിരിക്കുമ്പോള്‍ വരെ മാസ്ക് ധരിക്കണമെന്നാണ് നിര്‍ദേശം. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയതോ വീട്ടില്‍ നിര്‍മിച്ച മാസ്കുകളോ ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
മുംബൈയില്‍ കൊവിഡ് സമൂഹവ്യാപനം ആരംഭിച്ചുവെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് അധികൃതരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.